ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ കുറിച്ച് സൂചന
Aug 3, 2017, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.08.2017) ഇട്ടമ്മല്‍ ഗാര്‍ഡന്‍ വളപ്പില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. ജുലൈ 31ന് രാത്രിയാണ് ഇട്ടമ്മല്‍ ഗാര്‍ഡന്‍ വളപ്പിലെ അബ്ദുല്ല, സഹോദരന്‍ ഹംസ എന്നിവരുടെ ബൈക്കുകള്‍ മോഷണം പോയത്. ഹംസയുടെ ബൈക്ക് പിന്നീട് വയലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
പിന്നീട് കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫനേജിലും മോഷണ ശ്രമം നടത്തിയിരുന്നു. മോഷണത്തിന്റെ ദൃശ്യങ്ങള്‍ അബ്ദുല്ലയുടെ വീട്ടിലെയും ഓര്‍ഫനേജിലെയും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് വാട്സ്ആപുകളില്‍ പ്രചരിച്ച് വരുന്നതിനിടെയാണ് മോഷ്ടാവിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ഇയാള്‍ കാസര്‍കോട്, കുമ്പള പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടന്ന വാഹന കവര്‍ച്ചാകേസുകളിലും പ്രതിയാണെന്ന് സംശയിക്കുന്നു.
ഏതാനും ദിവസം മുമ്പ് ഉപ്പളയില്‍ നിന്ന് രണ്ട് ബൈക്കുകള്‍ കവര്‍ന്നിരുന്നു. കഞ്ചാവ്, മയക്കുമരുന്ന് ലോബിയില്‍ പെട്ട സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കഞ്ചാവ് കടത്താനായി മോഷ്ടിച്ച വാഹനങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവുകള്‍ എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇയാളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, case, Police, Investigation, Police investigation for robbery case accused