കാസര്‍കോട്ട് കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസ് നടപടികള്‍ ഊര്‍ജിതമാക്കി
Dec 21, 2014, 12:03 IST
കാസര്‍കോട്:(www.kasargodvartha.com 21.12.2014) കാസര്‍കോട് സര്‍ക്കിള്‍ പരിധിയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ പോലീസ് ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി റോഡരികിലും പൊതുസ്ഥലത്തും മറ്റും സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും പരിപാടി കഴിഞ്ഞ അന്നുതന്നെ നീക്കം ചെയ്യാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റുസംഘടനകള്‍ക്കും ആരാധനാലയ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കി.
ഉറൂസിന്റെയും ഉത്സവത്തിന്റെയും ഭാഗമായി സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും കഴിയുന്നതും പൊതുസ്ഥലത്തോ റോഡരികിലോ സ്ഥാപിക്കുന്നത ഒഴിവാക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും തോരണങ്ങളും പരിപാടി കഴിയുന്ന ദിവസം തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായും കാസര്‍കോട് സി.ഐ. പി.കെ.സുധാകരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നെല്ലിക്കുന്ന് ഉറൂസിന്റെയും അണങ്കൂരിലെ ശാരദാംബ ഭജന മന്ദിര ഉത്സവത്തിന്റെയും ഭാഗമായി സ്ഥാപിച്ച കൊടിതോരണങ്ങളും ബോര്‍ഡുകളും മറ്റും ഞായറാഴ്ച വൈകുന്നേരത്തിനകം നീക്കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 300ഓളം വാറന്റ് പ്രതികള്‍ക്ക് പോലീസ് പോസ്റ്റ്കാര്‍ഡുകള്‍ അയക്കുന്ന നടപടി ആരംഭിച്ചു. 150ഓളം പേര്‍ക്ക് ഇതിനകം അയച്ചുകഴിഞ്ഞു.
Related news:
വാറണ്ട് പ്രതികളുടെയും പിടികിട്ടാപുള്ളികളുടെയും വീടുകളിലേക്ക് പോലീസിന്റെ നോട്ടീസ്
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, Police, Investigation, Internet-crime, Nellikunnu, Temple Fest, Uroos, Police Intensify Action Against Crime
Advertisement: