കാസര്‍കോട്ട് വാഹന പരിശോധന കര്‍ശനമാക്കി; 72 വാഹനങ്ങള്‍ പിടികൂടി
Nov 14, 2012, 13:39 IST
കാസര്‍കോട്: കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും ട്രാഫിക് പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. നിയമങ്ങള്‍ ലംഘിച്ച 72 വാഹനങ്ങള്‍ പോലീസ് പിടികൂടി.
ഇതില്‍ സണ്‍ഗ്ലാസ് ഒട്ടിച്ച ആറ് കാറുകളും ഹെല്‍മറ്റില്ലാതെ യാത്രചെയ്ത 29 ബൈക്കുകളും ഉള്‍പെടും. ട്രാഫിക് എസ്.ഐ കൃഷ്ണ പിഷാരടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords : Inspection, Arrest, Police, Vehicle, Kasaragod, Car, Bike, Kerala.