വിജിയുടെയും കുഞ്ഞിന്റെയും മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി
Aug 15, 2012, 09:15 IST

നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. പി. തമ്പാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. കാഞ്ഞങ്ങാട് എ.എസ്.പി എച്ച്. മഞ്ചുനാഥ അവധിയിലായതിനാലാണ് അന്വേഷണ ചുമതല നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയെ ഏല്‍പ്പിച്ചത്. ആഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പുത്തിലോട്ട് ടി.കെ. ഗംഗാധരന് സ്മാരക മന്ദിര പരിസരത്തെ പഞ്ചായത്ത് കിണറില്‍ വിജിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പ്രസവത്തിനായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്ന വിജിയെയും കുഞ്ഞിനെയും ഭര്‍തൃ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതിനിടെ മാതാവുമായുണ്ടായ ചില പ്രശ്നങ്ങളാണ് വിജിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. ഞായറാഴ്ച ഡി.വൈ.എസ്.പി. തമ്പാന് വിജിയുടെ മാതാവിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു.
വിജിയുടെ ഭര്‍ത്താവ് വെള്ളൂരിലെ സുജയനെയും വീട്ടുകാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ബാര്‍ബര്‍ തൊഴിലാളിയായ സുജയന്റെ വീടിന് സമീപം താമസിക്കുന്ന ചിലരുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. സുജയനെയും വീട്ടുകാരെയും കുറിച്ച് പൊതുവെ നല്ല അഭിപ്രായമാണ് പരിസരവാസികള്‍ പ്രകടിപ്പിച്ചത്. സുജയനും വീട്ടുകാരും വിജിയെ മാനസികമായി പീഡിപ്പിച്ചിരുന്നില്ലെന്നും പരിസരവാസികള്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ വിജിയുടെയും കുഞ്ഞിന്റെയും മരണത്തിലുള്ള യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ.
Keywords: Cheruvathur, Kasaragod, Kerala, Police, Suicide, Viji