city-gold-ad-for-blogger

വീട്ടില്‍ നിന്നും 10 പവനും 50,000 രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

വീട്ടില്‍ നിന്നും 10 പവനും 50,000 രൂപയും കവര്‍ന്ന കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍
നീലേശ്വരം: നഗരമധ്യത്തിലെ വീട് കുത്തിതുറന്ന് പത്ത് പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ച ചെയ്ത സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. നീലേശ്വരം മാര്‍ക­റ്റ് ജംഗ്ഷന് സമീപത്തെ റോഡരികിലുള്ള ക്രഷര്‍ ഉടമ കല്ലായി സുബൈറിന്റെ വീട് കഴിഞ്ഞ ദിവസം കുത്തിത്തുറന്നാണ് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നത്.

ഇത് സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തി വരുന്ന പോലീസ് കവര്‍ചക്കാരനെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. ഇരുനില വീടിന്റെ ഒന്നാം നിലയിലുള്ള തെക്കുഭാഗത്തെ മുറിയിലെ ജനലിന്റെ ഇരുമ്പ് ഗ്രില്‍ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കിമാറ്റിയാണ് വീട്ടിനകത്തേക്ക് കടന്നത്. മുറിയിലെ പഴയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച ചെയ്യപ്പെട്ടത്.

സുബൈറിന്റെ മാതാവ് സൈനബയുടെ സ്വര്‍ണവും പണവുമാണ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത്. മുഖംമൂടിയും കൈയ്യുറയും ധരിച്ചാണ് സംഘം കവര്‍ച ചെയ്യാനെത്തിയത്. വീട്ടിനകത്ത് നിന്ന് ആധാരവും വാച്ചും ഇവര്‍ മോഷ്ടിച്ചുവെങ്കിലും ഇവ പിന്നീട് വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനകത്തെ മറ്റൊരു മുറിയിലും ക­വര്‍ചാശ്രമം നടന്നു. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണരുമെന്ന് വ്യക്തമായതോടെ കവര്‍ചക്കാര്‍ ജനല്‍ വഴി രക്ഷപ്പെടുകയാണുണ്ടായത്. വിരലടയാള വി­ദ­ഗ്ദ്ധര്‍ കവര്‍ച നടന്ന വീട്ടിലെത്തി പരിശോധന നടത്തി.

Keywords: House, Gold, Robbery, Nileshwaram, Police, Custody, Kanhangad, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia