കാസര്‍കോട്ടെ ജ്വല്ലറി കവര്‍ച: വിരലടയാളങ്ങള്‍ ലഭിച്ചു; മുന്‍ കവര്‍ചക്കാരെ സംശയം
Dec 2, 2012, 20:01 IST

നക്ഷത്ര ജ്വല്ലറിയില്‍ വെള്ളിയാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 15 കിലോ വെള്ളി ആഭരണങ്ങള്‍, 30 ഗ്രാം തങ്കം, 10,000 രൂപ, റിസോര്‍ട്ട് വാച്ച് എന്നിവയാണ് കവര്‍ന്നത്. ജ്വല്ലറിയുടമ കോഴിക്കോട് കാരപ്പറമ്പിലെ സജേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സി.ഐ. സി.കെ. സുനില്‍കുമാര്‍, എസ്.ഐ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ശനിയാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് കവര്‍ചാ വിവരം അറിഞ്ഞത്. ഷെല്‍ഫ് കുത്തിത്തുറന്നാണ് ആഭരണവും, പണവും കവര്‍ന്നത്. ഒന്നാം നിലയുടെ മേല്‍ക്കൂരയുടെ ഓടിളക്കിയാണ് കവര്‍ചക്കാര്‍ അകത്തുകടന്നതെന്നാണ് നിഗമനം. താഴത്തെ നിലയിലേക്കുള്ള കോണിപ്പടിയുടെ വാതില്‍ പൂട്ടിയിരുന്നെങ്കിലും അത് കുത്തിത്തുറന്ന നിലയില്‍ കാണപ്പെട്ടിരുന്നു.
ജ്വല്ലറിയെകുറിച്ച് നന്നായി മനസിലാക്കിയ ശേഷമാണ് കവര്‍ചക്കാര്‍ കവര്‍ച ആസൂത്രണം ചെയ്തത്. പുറത്തെ ഷട്ടര്‍ ഒന്നും ചെയ്യാതെയാണ് മേഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കടന്നത്. അടുത്തിടെയായി ജില്ലയുടെ പല ഭാഗത്തും കവര്‍ചകള്‍ വ്യാപകമായിട്ടുണ്ടെങ്കിലും ജ്വല്ലറിയില്‍ ഇത്രയും വലിയൊരു കവര്‍ച നടന്നത് പോലീസിനെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. രാത്രി കാലങ്ങളില്‍ പോലീസ് പെട്രോളിങ്ങും, കാവലും നിലനില്‍കുമ്പോഴാണ് കവര്‍ച എന്നതും ശ്രദ്ധേയമാണ്.
Keywords : Kasaragod, jewellery Robbery, Police-enquiry, Case, Gold, Satheesh, Nakshathra, Shelf, Finger Print, C.I. Sunilkumar, Kerala, Malayalam News, Police intensifies enquiry on jewellery robbery case