പഞ്ചായത്ത് പ്രസിഡന്റിനെ ബസിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം തുടങ്ങി
Sep 19, 2012, 17:36 IST
ചിറ്റാരിക്കാല്‍: കാറില്‍ പോവുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കെ എസ് ആര്‍ ടി സി ബസിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം തുടങ്ങി.
ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെ വധിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറായ കാനാച്ചിക്കുഴി ലൂക്കോസിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചിറ്റാരിക്കാല്‍ തയ്യേനി റോഡില്‍ ലൂക്കോസ് ഓടിച്ചു വരികയായിരുന്ന കെ എസ് ആര്‍ ടി സി ബസ് ജെയിംസ് പന്തമാക്കല്‍ സഞ്ചരിച്ച കാറില്‍ ബോധപൂര്‍വം ഇടിച്ചുവെന്നാണ് കേസ്. ലൂക്കോസിന്റെ പരാതിയില്‍ ജെയിംസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ലൂക്കോസിനെ ആക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

Keywords: Chittarikkal, Panchayath president, Murder attempt, Case, Police Enquiry, Kasaragod