city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൂന്നു ദിവസത്തിനിടെ പോലീസ് പരിശോധനയില്‍ പിടികൂടിയത് നൂറിലധികം വാഹനങ്ങള്‍; വാഹന പരിശോധനയുടെ പേരില്‍ പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്, സ്റ്റേഷനില്‍ എല്ലാ രേഖകളും ഹാജരാക്കിയാല്‍ പോലും വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നതായി ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 12.12.2017) കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്നു ദിവസത്തിനിടെ പോലീസ് പരിശോധനയില്‍ പിടികൂടിയത് നൂറിലധികം നിയമം ലംഘിച്ച് ഓടുകയായിരുന്ന വാഹനങ്ങള്‍. ഇരുചക്ര വാഹനങ്ങളാണ് ഇവയില്‍ കൂടുതലും. ആവശ്യമായ രേഖകളില്ലാതെയും ലൈസന്‍സ് ഇല്ലാതെയും ഹെല്‍മറ്റ് ഇല്ലാതെയും ഓടിക്കുന്ന ബൈക്കുകള്‍ അടക്കമുള്ളവയാണ് പോലീസ് പിടികൂടിയത്. കുട്ടിഡ്രൈവര്‍മാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.

മിറര്‍ ഘടിപ്പിക്കാതെയും നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചും ഓടുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. പിടികൂടിയ വാഹനങ്ങള്‍ പിഴയടപ്പിച്ച ശേഷം വിട്ടയച്ചതായി പോലീസ് പറഞ്ഞു. ഇനിയും ട്രാഫിക് നിയമം തെറ്റിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നുള്ള മുന്നറിയിപ്പും പോലീസ് നല്‍കിയിട്ടുണ്ട്. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെയും എസ് ഐ അജിത് കുമാറിന്റെയും നേതൃത്വത്തിലാണ് വാഹനപരിശോധന കര്‍ശനമാക്കിയത്.

അതേസമയം വാഹന പരിശോധനയുടെ പേരില്‍ പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്തെത്തി. വാഹന പരിശോധന നടത്താന്‍ അധികാരമില്ലാത്ത പോലീസുകാരാണ് കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നത്. ബൈക്കുകളിലെത്തി വാഹനങ്ങള്‍ തടഞ്ഞും, അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചും, മോശമായി പെരുമാറിയും പോലീസുകാര്‍ ഭീതിസൃഷ്ടിക്കുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. സ്ത്രീകള്‍ യാത്രക്കാരായുണ്ടെങ്കില്‍ പോലും യാതൊരു ദാക്ഷിണ്യവും കാണിക്കാതെ പെരുമാറുന്ന ഇത്തരം പോലീസുകാര്‍ യാത്രക്കാര്‍ക്ക് ദുരിതമായി തീര്‍ന്നിരിക്കുകയാണ്. ഏറെ അപകടങ്ങളുണ്ടാവുന്ന വളവുകളിലും, ആരാധനാലയങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിസരങ്ങളില്‍ നടത്തുന്ന വാഹന പരിശോധനകള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് പോലീസ് അവസാനിപ്പിക്കണമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും, ജനല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.

നിയമം തെറ്റിച്ചും, മതിയായ രേഖകളില്ലാതെയും വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിന് ഉത്തരവാദിത്തപ്പെട്ട ഓഫീസര്‍മാരായിരിക്കണം ഇത് പരിശോധിക്കേണ്ടത്. കാസര്‍കോട് സി.ഐ ഓഫീസിലേക്ക്  കൊണ്ട് പോകുന്ന വാഹനങ്ങളുടെ എല്ലാ രേഖകളും ഹാജരാക്കിയാല്‍ പോലും വാഹനങ്ങള്‍ വിട്ട് കൊടുക്കുന്നത് അഞ്ചും, ആറും ദിവസങ്ങള്‍ക്ക് ശേഷമാണ്. മരണ, കല്ല്യാണ വീടുകളുടെ പരിസരങ്ങളില്‍ വെച്ച് പോലും പോലീസ് നടത്തുന്ന പരിശോധനകളെ ഒരിക്കലും അംഗീകരിക്കാനാകില്ല. ആഭ്യന്തര വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന ഇത്തരം പീഡന പരിശോധനകള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും യൂത്ത് ലീഗ് പരാതി നല്‍കി.

മൂന്നു ദിവസത്തിനിടെ പോലീസ് പരിശോധനയില്‍ പിടികൂടിയത് നൂറിലധികം വാഹനങ്ങള്‍; വാഹന പരിശോധനയുടെ പേരില്‍ പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ്, സ്റ്റേഷനില്‍ എല്ലാ രേഖകളും ഹാജരാക്കിയാല്‍ പോലും വാഹനങ്ങള്‍ വിട്ടുകൊടുക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നതായി ആക്ഷേപം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth League, Police, Muslim Youth League, Police inspection tighten; several two wheeler held, Muslim youth league against police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia