കാസര്‍കോട്ടെ ക്വട്ടേഷന്‍ അക്രമത്തെകുറിച്ച് അന്വേഷണം വരുന്നു
Apr 1, 2013, 21:10 IST
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ പെരുകിവരുന്ന ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളെകുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇന്റലിജന്‍സ് എ.ഡി.ജി.പി. ടി.പി. സെന്‍കുമാറാണ് കഴിഞ്ഞദിവസം യോഗം വിളിച്ചുചേര്‍ത്തത്. ഇന്റലിജന്‍സ് എസ്.പിമാരും ഡി.വൈ.എസ്.പിമാരും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യവസായ കേന്ദ്രമായ എറണാകുളത്താണെന്നും യോഗം വിലയിരുത്തി.
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന കുടിപ്പക പഴയതുപോലെ ഇല്ലെന്നും സംഘങ്ങള്‍ ഓരോന്നും വന്‍തുക ഈടാക്കി ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കിക്കൊണ്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. ഇതുമൂലം സമീപകാലത്തായി കൊച്ചിയില്‍മാത്രം ഒരുഡസനിലേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ പുതുതായി ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കൊച്ചി കഴിഞ്ഞാല്‍ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായിട്ടുള്ളതെന്നും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
തുറമുഖ നഗരമായ മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് കാസര്‍കോട്ടും ശക്തമായ സാന്നിധ്യം ഉണ്ടെന്നും യോഗം വിലയിരുത്തി. മംഗലാപുരത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് അധോലോക ബന്ധം ഉണ്ടെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ നേരത്തെ ഉണ്ടായിരുന്ന കുടിപ്പക പഴയതുപോലെ ഇല്ലെന്നും സംഘങ്ങള്‍ ഓരോന്നും വന്‍തുക ഈടാക്കി ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കിക്കൊണ്ടിരിക്കുന്നതെന്നും യോഗം വിലയിരുത്തി. ഇതുമൂലം സമീപകാലത്തായി കൊച്ചിയില്‍മാത്രം ഒരുഡസനിലേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ പുതുതായി ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. കൊച്ചി കഴിഞ്ഞാല്‍ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ സജീവമായിട്ടുള്ളതെന്നും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.

Keywords : Thiruvananthapuram, Kasaragod, Kerala, Meeting, Criminal Gang, Kasargod Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.