ബദിയഡുക്കയില്‍ എസ്.ഐയും സംഘവും ജല്ലിയും പൂഴിയുമായെത്തി; ഡ്രൈവര്‍മാര്‍ റോട്ടിലിറങ്ങി കുഴിയടച്ചു
Sep 9, 2014, 21:14 IST
ബദിയഡുക്ക: (www.kasargodvartha.com 09.09.2014) തകര്‍ന്ന റോഡില്‍ ചീറിപ്പായുന്ന പോലീസിന് റോഡിലെ കുഴിയടക്കാനുമറിയാം എന്ന് ചെയ്തു കാണിക്കുകയാണ് ബദിഡുക്ക പോലീസ്. ജല്ലി, പൂഴി ലോഡുമായി പോലീസെത്തിയപ്പോള്‍ ആദ്യം അമ്പരുന്ന നിന്ന നാട്ടുകാര്‍ പിന്നീട് കാര്യം മനസ്സിലാക്കിയപ്പോള്‍ കയ്യുംമെയ്യും മറന്ന് റോട്ടിലിറങ്ങി.
മാസങ്ങളായി തകര്‍ന്ന് തരിപ്പണമായ ബസ് സ്റ്റാന്‍ഡ് റോഡിലേക്ക് അധികൃതര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതോടെയാണ് അര കിലോമീറ്റര്‍ റോഡിലെ വന്‍ ഗര്‍ത്തങ്ങള്‍ ബദിയഡുക്ക എസ്.ഐ പി.ജെ ജോസ് മുന്‍കൈയ്യെടുത്ത് ഓട്ടോ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത് നന്നാക്കിയത്.
വ്യാപാരിയായ വസന്ത പൈയാണ് സിമന്റ് സ്‌പോണ്‍സര്‍ ചെയ്തത്. തകര്‍ന്നു തരിപ്പണമായ ബദിയഡുക്ക ബസ് സ്റ്റാന്‍ഡ് റോഡില്‍ യാത്ര ദുസ്സഹമായ സാഹചര്യത്തിലാണ് പോലീസ് രംഗത്തിറങ്ങിയത്. ഫ്രണ്ട്‌സ് ഓട്ടോ ഡ്രൈവര്‍മാരാണ് പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് കുഴിയടക്കല്‍ ഭംഗിയായി നിര്‍വഹിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Badiyadukka, Road, Kerala, Police, Road-damage, P.J Jose, Cement, Police initiative for road maintenance.
Advertisement: