യുവതികളെ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിംഗ് ; മേല്‍പ്പറമ്പിലെ ബ്രോക്കറെ തിരയുന്നു
Mar 2, 2012, 15:52 IST
![]() |
| തട്ടിപ്പിനിരയായ വ്യാപാരിയും സുഹൃത്തും |
വ്യാപാരിയെയും സുഹൃത്തിനെയും ബേക്കല്‍ സ്വദേശിനിയായ സാജിദ(28) എന്ന യുവതിയെ ആറുമാസം മുമ്പ് പരിചയപ്പെടുത്തി കൊടുത്തത് മേല്‍പ്പറമ്പിലെ ബ്രോക്കറായ അമീറാണെന്ന് വ്യാപാരിയും സുഹൃത്തും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു കുട്ടിയുടെ മാതാവാണെന്നാണ് യുവതി പരിചയപ്പെടുത്തിയിരുന്നത്. ഇതിനു മുമ്പ് ഒരു തവണ വ്യാപാരിയുടെ സുഹൃത്ത് യുവതിയെ സന്ധിക്കുകയും ഇവര്‍ കാറില്‍ കറങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഉപ്പള സ്വദേശിനിയെന്ന് പറഞ്ഞ് റസിയ(25) എന്ന യുവതിയെ വ്യാപാരിക്ക് സാജിദ പരിചയപ്പെടുത്തി കൊടുത്തത്. ഇതിനു ശേഷമാണ് ഇവര്‍ തമ്മിലുള്ള മൊബൈല്‍ ബന്ധം മാസങ്ങളോളം തുടര്‍ന്നത്. ഇതിനിടയിലാണ് ഇവരെ കാസര്‍കോട്ടേക്ക് യുവതികള്‍ ക്ഷണിച്ചതും കാറില്‍ അജ്ഞാതസ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി യുവതികളുടെ സംഘത്തില്‍പ്പെട്ടവരെന്ന് സംശയിക്കുന്ന യുവാക്കള്‍ വ്യാപാരിയെയും സുഹൃത്തിനെയും ബ്ലോക്ക്‌മെയില്‍ ചെയ്ത് മൊബൈല്‍ ഫോണുകളും 7,500 രൂപയും, പേഴ്‌സും മറ്റും തട്ടിയെടുക്കുകയും ചെയ്തത്.
സംഘത്തിന്റെ പിടിയില്‍ നിന്നും വ്യാപാരിയും സുഹൃത്തും തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട് പോലീസില്‍ അഭയം പ്രാപിച്ചതോടെയാണ് വന്‍ റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സംഘത്തില്‍പ്പെട്ടവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യുവതികളെ വ്യാപാരിക്കും സുഹൃത്തിനും പരിചയപ്പെടുത്തി കൊടുത്ത ബ്രോക്കറെ പിടികിട്ടിയാല്‍ സംഘത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. കാസര്‍കോട് സി.ഐ ബാബു പെരിങ്ങേത്ത്, എസ്. ഐ ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.
Keywords: kasaragod, Blackmail, ബ്ലാക്ക്‌മെയിലിംഗ് , കാസര്‍കോട്







