നീലേശ്വരം പള്ളിക്കരയില്‍ തീവണ്ടി തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Sep 26, 2012, 17:00 IST
![]() |
T.V Surendran |
കുറച്ച് ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് സഹോദരി രാധയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. സുരേന്ദ്രനാണ് രാധയെ ആശുപത്രിയില്‍ പരിചരിക്കാനുണ്ടായത്. ഇതിനിടയില്‍ രാധക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടെന്ന് മനസിലാക്കിയ സുരേന്ദ്രന്‍ പിന്നീട് ഏറെ അസ്വസ്ഥനായിരുന്നു.
![]() |
T.V Radha |
ആദ്യം മരിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് മക്കളും മറ്റ് ബന്ധുക്കളുമെത്തി വസ്ത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് അജ്ഞാത മൃതദേഹം സുരേന്ദ്രന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
തീവണ്ടി തട്ടി സുരേന്ദ്രന്റെ ശരീരം ചിന്നിച്ചിതറിയിരുന്നു. അജ്ഞാത മൃതദേഹമായതിനാല്‍ പോലീസിന്റെ മേല്‍നോട്ടത്തില്‍ സുരേന്ദ്രന്റെ മൃതദേഹം മറവ് ചെയ്തിരുന്നു.
സുശീലയാണ് ഭാര്യ. മക്കള്‍: ഹര്‍ഷിദ് (കെ വി ആര്‍ മോട്ടോര്‍, കാഞ്ഞങ്ങാട്), അഖില. മരുമകന്‍: സുരേന്ദ്രന്‍. സഹോദരങ്ങള്‍: കാര്‍ത്യായണി പ്ലാച്ചിക്കര, കമലാക്ഷി കൊന്നക്കാട്, ശാരദ, പാറുക്കുട്ടി, പി വി മോഹനന്‍, പരേതയായ രാധ.

Keywords: Train, Hits, Suicide, Man, Identified, Nileshwaram, Pallikara, Kasaragod