city-gold-ad-for-blogger
Aster MIMS 10/10/2023

മജീദിന്റെ കുടുംബത്തിന് പോലീസിന്റെ കൈതാങ്ങ്; വീട് നിര്‍മാണം ഏറ്റെടുത്തു

കുമ്പള: (www.kasargodvartha.com 14.09.2018) അസുഖബാധിതനായ മജീദിന്റെ പണി പൂര്‍ത്തിയാവാത്ത വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം കുമ്പള ജനമൈത്രി പോലീസ് ഏറ്റെടുത്തു. നാട്ടുകാരുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്. പതിമൂന്നോളം ആളുകളാണിപ്പോള്‍ അസുഖ ബാധിതനായ മജീദിന്റെ വീട്ടില്‍ താമസിക്കുന്നത്.
മജീദിന്റെ കുടുംബത്തിന് പോലീസിന്റെ കൈതാങ്ങ്; വീട് നിര്‍മാണം ഏറ്റെടുത്തു

നിത്യ വൃത്തിക്ക് പോലും വകയില്ലാതെ തീര്‍ത്തും നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാന്‍ കുമ്പള പോലീസിന്റെ നേതൃത്വത്തില്‍ സഹായ ഹസ്തം നീട്ടിയതിനെ നിറഞ്ഞ മനസോടെയാണ് ആളുകള്‍ സ്വീകരിച്ചത്. മാലിക്ദീനാര്‍ കോളജ് വിദ്യാര്‍ത്ഥികളും, നാട്ടുകാരും ചേര്‍ന്ന് കാടുമൂടി കിടന്നിരുന്ന വീടും പരിസരവും വൃത്തിയാക്കി.

വീടിന്റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എസ് ഐ അശോകന്‍, അസീസ് കൊട്ടൂടല്‍, നസീര്‍ (വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡണ്ട്), ഉദയ കുമാര്‍, അഡ്വ. ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സി ഐ പ്രേംസദന്‍ സ്വാഗതവും കുമ്പള സ്റ്റേഷന്‍ പി ആര്‍ ഒ അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.

അശരണര്‍ക്ക് അത്താണിയാവാന്‍ പോലീസ് എന്നും ജനങ്ങള്‍ക്കൊപ്പമുണ്ടാവുമെന്ന ഡി വൈ എസ് പിയുടെ പ്രഖ്യാപനം കൈയ്യടിയോടെയാണ് ജനങ്ങള്‍ സ്വീകരിച്ചത്. പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വയറിംഗ് പ്രവര്‍ത്തികള്‍ സൗജന്യമായി ചെയ്തു കൊടുക്കാന്‍ നാട്ടുകാരനായ ഹമീദ് മുന്നോട്ട് വന്നിട്ടുണ്ട്.
മജീദിന്റെ കുടുംബത്തിന് പോലീസിന്റെ കൈതാങ്ങ്; വീട് നിര്‍മാണം ഏറ്റെടുത്തു

മജീദിന്റെ കുടുംബത്തിന് പോലീസിന്റെ കൈതാങ്ങ്; വീട് നിര്‍മാണം ഏറ്റെടുത്തു

മജീദിന്റെ കുടുംബത്തിന് പോലീസിന്റെ കൈതാങ്ങ്; വീട് നിര്‍മാണം ഏറ്റെടുത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumba, Police, Kasaragod, News, House, Majeed, Construction, Police helps Majeed for Constructing House

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL