ഹര്‍ത്താല്‍: കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു
May 5, 2012, 12:44 IST
കാസര്‍കോട്: ശനിയാഴ്ച യുഡിഎഫ് നടത്തിയ ഹര്‍ത്താലിനിടയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് ഹര്‍ത്താല്‍ അനുകൂലികളെ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ പോലീസ് വിട്ടയച്ചു. പുതിയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കടകള്‍ അടപ്പിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ പോലീസ് അധികൃതരും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രവര്‍ത്തകരെ വിട്ടയച്ചത്. സന്തോഷ് ക്രാസ്റ്റ, നവാസ്, കമലാക്ഷ സുവര്‍ണ്ണ, ഉസ്മാന്‍, ഫിറോസ് എന്നിവരാണ് വിട്ടയക്കപ്പെട്ടവര്‍.
Photo: Zubair Pallickal
Keywords: Kasaragod, Police Station, UDF, Strike.