കാസര്‍കോട്ട് കൂടുതല്‍ പോലീസിനെ നിയമിക്കാന്‍ തീരുമാനം
Jul 24, 2012, 16:13 IST
കാസര്‍കോട്ടെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ പോലീസുകാരെയും വാഹനങ്ങളും അനുവദിച്ചിരിക്കുന്നത്. രണ്ട്മാസം മുമ്പ് കാസര്‍കോട്ടെത്തിയ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ക്രമസമാധാന പാലനം വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് എസ്.പി ഓഫീസിലെത്തിയിട്ടുണ്ട്.
Keywords: Kasaragod, Police, Appointment, Minister Thiruvanchoor Radhakrishnan