അപകടപ്പെടുത്താന്‍ ശ്രമിച്ച മണല്‍ മാഫിയാ സംഘത്തിനു നേരെ പെര്‍ളയില്‍ പോലീസ് വെടിവെപ്പ്
Jun 29, 2014, 09:51 IST
ബദിയടുക്ക: (wwww.kasargodvartha.com 29.06.2014) മണല്‍കടത്തു പിടികൂടാനെത്തിയ പോലീസിന്റെ ജീപ്പിനു നേരെ ടിപ്പര്‍ ലോറി ഓടിച്ചു കയറ്റി അപകടപ്പെടുത്താന്‍ ശ്രമം. ആത്മരക്ഷാര്‍ത്ഥം എ.എസ്.പി. നാലു റൗണ്ട് വെടി വെച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പെര്‍ളയിലാണ് സംഭവം.
എ.എസ്.പി. ഡോ. ജിതേന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്തു നിന്നെത്തിയ ലോറിയെ പോലീസ് കൈ കാണിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ലോറി നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. മൂക്കംപാറ ജംഗ്ഷനിലെത്തിയപ്പോള്‍ ഊടു വഴിയിലൂടെ പെര്‍ഡാല പാലത്തിനടുത്തെത്തുകയും അവിടെ പോലീസ് ജീപ്പിനു മുന്നില്‍ മണല്‍ ഇറക്കുകയും ചെയ്തു.
അതിനു ശേഷം ലോറി പോലീസ് ജീപ്പിനു നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് എ.എസ്.പി. വെടിയുതിര്‍ത്തത്. അതിനിടെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി മറയുകയും ചെയ്തു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Also Read: മോഡി സര്‍ക്കാരില്‍ നിന്ന് ഉടനെ അല്‍ഭുതങ്ങള്‍ പ്രതീക്ഷിക്കരുത്: മനോഹര്‍ പരിക്കര്‍
Keywords: Kasaragod, Badiyadukka, Police, Sand, fire, Sand-Lorry, sand mafia, Police-officer,
Advertisement:
എ.എസ്.പി. ഡോ. ജിതേന്ദ്ര നാഥിന്റെ നേതൃത്വത്തില്‍ പെര്‍ളയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കര്‍ണാടക ഭാഗത്തു നിന്നെത്തിയ ലോറിയെ പോലീസ് കൈ കാണിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ലോറി നിര്‍ത്താതെ ഓടിച്ചു പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്നു. മൂക്കംപാറ ജംഗ്ഷനിലെത്തിയപ്പോള്‍ ഊടു വഴിയിലൂടെ പെര്‍ഡാല പാലത്തിനടുത്തെത്തുകയും അവിടെ പോലീസ് ജീപ്പിനു മുന്നില്‍ മണല്‍ ഇറക്കുകയും ചെയ്തു.
അതിനു ശേഷം ലോറി പോലീസ് ജീപ്പിനു നേരെ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് എ.എസ്.പി. വെടിയുതിര്‍ത്തത്. അതിനിടെ ലോറിയിലുണ്ടായിരുന്നവര്‍ ഓടി മറയുകയും ചെയ്തു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Keywords: Kasaragod, Badiyadukka, Police, Sand, fire, Sand-Lorry, sand mafia, Police-officer,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067