city-gold-ad-for-blogger

മൃതദേഹമുണ്ടെന്ന് കരുതി പോലീസ് കുഴി കുത്തി; കിട്ടിയത് ഉരുളന്‍കല്ല്

പെരിയ: (www.kasargodvartha.com 11/08/2015) മൃതദേഹമുണ്ടെന്ന സംശയത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കുഴി കുത്തിയപ്പോള്‍ ലഭിച്ചത് ഉരുളന്‍കല്ല് മാത്രം. മാവുങ്കാല്‍ സ്വദേശിയായ ഗംഗാധരന്‍ ആചാരിയുടെ പെരിയ മുത്തനടുക്കത്തെ പറമ്പിലാണ് തിങ്കളാഴ്ച വൈകിട്ട് നാട്ടുകാരുടെ സഹായത്തോടെ പോലീസ് കുഴി കുത്തിയത്.

ഇവിടെ വലിയ കുഴിയെടുത്ത് മൂടിയ നിലയില്‍ കാണുകയാണെന്നും മൃതദേഹം കുഴിച്ചിട്ടതാകാനാണ് സാധ്യതയെന്നും അയല്‍വാസി ഫോണിലൂടെ ഗംഗാധരനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബേക്കല്‍ പോലീസില്‍ വിവരം നല്‍കി. വൈകിട്ട് ആറ് മണിയോടെ എത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ കുഴിയിലെ മണ്ണ് നീക്കിയെങ്കിലും കിട്ടിയത് ഉരുളന്‍കല്ലുകള്‍ മാത്രമാണ്.

രാത്രി വൈകുംവരെ കുഴിയിലെ മണ്ണ് നീക്കല്‍ ജോലി തുടര്‍ന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. പാടുപെട്ടിട്ടും ഒന്നും കണ്ടെത്താനാവാത്തതിലെ നിരാശയിലാണ് എല്ലാവരും മടങ്ങിയത്.

മൃതദേഹമുണ്ടെന്ന് കരുതി പോലീസ് കുഴി കുത്തി; കിട്ടിയത് ഉരുളന്‍കല്ല്

Keywords : Dead body, Police, Natives, Kasaragod, Periya, Police excavate for nothing. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia