ഭക്ഷണവും വെള്ളവും ലഭിക്കാതെ വൃദ്ധ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
Sep 19, 2012, 19:46 IST
ബേക്കല്‍: വീട്ടിനകത്തെ അടച്ചിട്ട മുറിയില്‍ ഒരു വര്‍ഷക്കാലം ഭക്ഷണവും വെള്ളവും ലഭിക്കാതെ വൃദ്ധ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മയിലാട്ടി സബ് സ്റ്റേഷന് സമീപത്തെ വീട്ടിലെ ഇരുട്ട് മുറിയില്‍ പട്ടിണി കിടക്കേണ്ടി വന്ന 58കാരിയായ കാര്‍ത്ത്യായനി മരണപ്പെടാന്‍ ഇടയായ സംഭവത്തിലാണ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സെപ്തംബര്‍ 17 ന് വൈകുന്നേരമാണ് കാര്‍ത്ത്യായനി ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെട്ടത്. സഹോദരന്‍ രാഘവനാണ് കാര്‍ത്ത്യായനിയെ ഭക്ഷണവും വെള്ളവും നല്‍കാതെ വീട്ടിനകത്തെ മുറിയില്‍ പൂട്ടിയിട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാട്ടുകാരെത്തിയാണ് മുറിക്കകത്ത് അവശയായി കിടക്കുകയായിരുന്ന കാര്‍ത്ത്യായനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ആശുപത്രിയിലെത്തുംമുമ്പ് തന്നെ വൃദ്ധ മരണപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സാമൂഹ്യ പ്രവര്‍ത്തകനായ മോഹനന്‍ മാങ്ങാട് ബേക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കാര്‍ത്ത്യായനിയുടെ 15 ലക്ഷത്തിന്റെ സ്വത്ത് തട്ടിയെടുക്കാനാണ് സഹോദരന്‍ രാഘവന്‍ സ്ത്രീയെ പട്ടിണിക്കിട്ടതെന്ന് പോലീസ് സംശയിക്കുന്നു. രാഘവനെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.

Keywords: Bekal, Old women death, Enquiry, Starts, Kasaragod