കോവിഡ്-19: കാസര്‍കോട് ജില്ലയിലെ ആറു പഞ്ചായത്തുകളിലും കാസര്‍കോട് നഗരസഭ പരിധിയിലും പോലീസിന്റെ ഡബിള്‍ ലോക് ഡൗണ്‍, ലിസ്റ്റ് അയച്ചാല്‍ പോലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും
Apr 1, 2020, 19:14 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2020) കോവിഡ് -19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടെ ആറ് പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രദേശങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ഡബിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങള്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
പള്ളിക്കര, ഉദുമ, ചെമ്മനാട്, ചെങ്കള, മധൂര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭ പ്രദേശങ്ങളുമാണ് പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കുന്നത്. പള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ കോട്ട പരിസരം, ബേക്കല്‍ ജംഗഷ്ന്‍, പള്ളിക്കര ടൗണ്‍ എന്നീ സ്ഥലങ്ങള്‍ ഉദുമ പഞ്ചായത്തിലെ പാലക്കുന്ന്, ഉദുമ ടൗണ്‍, ചെമ്മനാട് പഞ്ചായത്തിലെ കളനാട്, മേല്‍പ്പറമ്പ, കോളിയടുക്കം, ചട്ടഞ്ചാല്‍ ടൗണ്‍, പൊയിനാച്ചി, മാങ്ങാട് എന്നീ പ്രദേശങ്ങള്‍ ചെങ്കള പഞ്ചായത്തിലെ ചെര്‍ക്കള ടൗണ്‍, എടനീര്‍, നായന്മാര്‍മൂല, ബിസിറോഡ് ജംഗ്ഷന്‍, ബേവിഞ്ച എന്നീ പ്രദേശങ്ങള്‍ മൊഗ്രാല്‍പൂത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍, മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍, ഷിറിബാഗലു എന്നീ സ്ഥലങ്ങള്‍ മധുര്‍ പഞ്ചായത്തിലെ മായിപ്പാടി, കമ്പാര്‍-ബദിരടുക്ക പ്രദേശങ്ങള്‍ കാസര്‍കോട് നഗരസഭയിലെ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ഉളിയത്തടുക്ക, തളങ്കര, നെല്ലിക്കുന്ന് ബീച്ച്, മാര്‍ക്കറ്റ് എന്നീ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ പ്രത്യേകം നിരീക്ഷണം ഏര്‍പ്പെടുത്തി.
ഈ പ്രദേശങ്ങളില്‍ പോലീസ് സംഘത്തിന്റെ കാവലുണ്ടാകും. ഇവിടെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയില്ല.
ലിസ്റ്റ് അയച്ചാല്‍ പോലീസ് സാധനങ്ങള്‍ വീട്ടിലെത്തിക്കും
കാസര്‍കോട്: ജില്ലയില്‍ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ ആറ് പഞ്ചായത്തിലെയും ഒരു നഗരസഭയിലെയും തിരഞ്ഞെടുത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സാധനങ്ങളടക്കം എല്ലാ സേവനങ്ങളും പേലീസ് എത്തിച്ചു നല്‍കും. ഇതിനായി 9497935780 എന്ന വാട്‌സ് അപ്പ് നമ്പറിലേക്ക് ആവശ്യക്കാര്‍ ഒരു ദിവസം മുമ്പ് സന്ദേശമയച്ചാല്‍ പോലീസ് നേരിട്ട് അവരുടെ ആവശ്യങ്ങള്‍ വീട്ടിലെത്തിക്കും. പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും സഹിതം അയച്ചാല്‍ മതിയെന്നും ഐജി വിജയ് സാഖറെ അറിയിച്ചു.
ഉത്തരവാദിത്വപ്പെട്ട തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രത്യേകം കെ എസ് ആര്‍ ടി സി ബസുകള്‍ സജജീകരിച്ച് പോലീസുകാര്‍ നേരിട്ട് ആവശ്യക്കാരുടെ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും വാട്സ് അപ്പ് വഴി സന്ദേശം അയക്കാന്‍ സാധിക്കാത്തവര്‍ക്ക് കളക്ടറേററ്റിലെ കണ്‍ട്രോള്‍ റൂംനമ്പറായ 04994 255004 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്താനുള്ള സജീകരണങ്ങള്‍ പോലീസുമായി ബന്ധപ്പെട്ട് ചെയ്യുമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Keywords: Kasaragod, News, Kerala, COVID-19, Government, Police, Kasaragod-Municipality, Police double lock down in 6 Panchayat and Kasaragod municipality