കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ ഒഴികെ റോഡില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ ബാരിക്കേഡുകളും മാറ്റാന്‍ പോലീസ് തീരുമാനം; പരിശോധന തുടരും
May 6, 2020, 22:16 IST
കാസര്‍കോട്: (www.kasargodvartha.com 06.05.2020) ജില്ലയിലെ കണ്ടെയ്ന്‍മെന്റ് ഏരിയയില്‍ ഉള്‍പ്പെട്ട ചെങ്കള, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പരിധിയില്‍ ഒഴികെ പോലീസുകാര്‍ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുളള എല്ലാ ബാരിക്കേഡുകളും മറ്റ് തടസ്സങ്ങളും അടിയന്തിരമായി നീക്കം ചെയ്യുന്നതിനും ഇവിടങ്ങളില്‍ പോലീസ് പരിശോധന തുടരുന്നതിനും തീരുമാനിച്ചു.
ക്വാറന്റൈനില്‍ പാര്‍പ്പിക്കുന്നതിന് ജില്ലയില്‍ കണ്ടെത്തിയിട്ടുളള 751 മുറികളില്‍ 380 മുറികള്‍ താമസ യോഗ്യമാണെന്ന് ആര്‍ ഡി ഒ, കാസര്‍കോട് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ട്. ബാക്കിയുളള മുറികളുടെ നിലവാരം പരിശോധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സബ് കളക്ടറെയും ആര്‍.ഡി.ഒവന കാസറഗോഡിനേയും ചുമതലപ്പെടുത്തി.
ജില്ലയില്‍ എത്തിച്ചേരുന്നവരില്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനുവേണ്ടി നേരത്തെ ക്രമീകരിച്ചിട്ടുളള 903 ബെഡ് സൗകര്യങ്ങള്‍ക്ക് പുറമെ 380 ലോഡ്ജു മുറികളും കൂടി ഉപയോഗിക്കും.
Keywords: Kasaragod, Kerala, News, COVID-19, Police, Police decided to remove barricade from roads