ഓട്ടോഡ്രൈവറോടൊപ്പം പോയ വീട്ടമ്മ ബാംഗ്ലൂരില്‍ നിന്നും മുങ്ങി
Aug 18, 2012, 00:24 IST
നീലേശ്വരം: ഓട്ടോഡ്രൈവറോടൊപ്പം നാടുവിട്ട മൂന്ന് മക്കളുടെ മാതാവായ യുവതി ബാംഗ്ലൂരില്‍ നിന്നും മുങ്ങി. കൊല്ലംപാറ തലയടുക്കത്തെ സ്വത്ത് ബ്രോക്കറായ തോമസ് കുട്ടിയുടെ ഭാര്യ ബിന്ദു(36)വാണ് പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബാംഗ്ലൂരില്‍ നിന്നും ഓട്ടോഡ്രൈവര്‍ ഷൈജനോടൊപ്പം മുങ്ങിയത്.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തില്‍ ബിന്ദുവും ഷൈജനും ബാംഗ്ലൂരിലുള്ളതായി വ്യക്തമായിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണത്തിനായി പോലീസ് ബാംഗ്ലൂരില്‍ പോകാനൊരുങ്ങുന്നതിനിടെ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധന നടത്തിയപ്പോള്‍ കമിതാക്കള്‍ ബാംഗ്ലൂര്‍ വിട്ടതായി തെളിഞ്ഞു.
ആഗസ്ത് 13 ന് വൈകുന്നേരമാണ് ബിന്ദു ഷൈജനോടൊപ്പം പോയത്. പ്ലസ്ടു വിദ്യാര്‍ത്ഥി ഉള്‍പ്പെടെയുള്ള മൂന്ന് മക്കളുടെ മാതാവായ ബിന്ദു ഷൈജനോടൊപ്പം നാടുവിട്ട സംഭവം കൊല്ലംപാറയില്‍ ചര്‍ച്ചാ വിഷയമാണ്.

Keywords: House wife, Escape, AUto driver, Nileshwaram, Bangalore, Kasaragod, Police, Enquiry.