city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ലാത്തികൊണ്ടടിച്ചത് ഏ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍; ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണം തുടങ്ങി, നടപടി ഉടന്‍

കാസര്‍കോട്: (www.kasargodvartha.com 22/09/2016) ഉപ്പള ടൗണില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ യാത്രക്കാരനെ ലാത്തികൊണ്ടടിച്ചത് സംഭവസമയം സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് നിയമിച്ച ഏ ആര്‍ ക്യാമ്പിലെ പോലീസുകാരനാണെന്ന് സൂചന ലഭിച്ചു. മഞ്ചേശ്വരം എസ് ഐ പ്രമോദ് ഇതുസംബന്ധിച്ച് ഡിപ്പാര്‍ട്ട്തല അന്വേഷണവും തുടങ്ങിയിട്ടുണ്ട്. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉന്നതങ്ങില്‍നിന്നും അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം ലഭിക്കുകയായിരുന്നു. സംഭവം വലിയ മനുഷ്യാവകാശ ലംഘനമായിതന്നെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കാണുന്നത്.

ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരെ ഇത്തരത്തില്‍ പോലീസുകാരന്‍ പലതവണ അടിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഉപ്പള മുസോടിയിലെ ഖാലിദിനെ (27) പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റുചെയ്തിട്ടുണ്ടെന്നും ഖാലിദിനെ ജാമ്യത്തില്‍ വിട്ടയക്കുമെന്നും മഞ്ചേശ്വരം പോലീസ് അറിയിച്ചു.

പോലീസുകാരന്റെ നടപടി തെറ്റാണെന്നും എന്നാല്‍ വീഡിയോ എടുത്തത് ചോദിച്ചതിന് മഞ്ചേശ്വരം അഡീഷണല്‍ എസ് ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ ചിലരേയുംകൂട്ടിയെത്തി ഖാലിദ് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ഉപ്പളയില്‍ പോലീസിനെ വാഹന പരിശോധന നടത്താന്‍ അനുവദിക്കില്ലെന്ന് ചിലര്‍ പ്രഖ്യാപിച്ചിരുന്നുവെന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വാഹന പരിശോധന നടത്തിയപ്പോള്‍ നിയമം ലംഘിച്ച പല വാഹനങ്ങളുടേയും നമ്പറുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയെന്നും യാഥര്‍ത്ഥ നമ്പര്‍ ഉള്ള ആളെ കണ്ടെത്തിയപ്പോള്‍ അവര്‍ നിരപരാധിയാണെന്ന് തെളിഞ്ഞതായും പോലീസ് പറയുന്നുണ്ട്.

ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ലാത്തികൊണ്ടടിച്ചത് ഏ ആര്‍ ക്യാമ്പിലെ പോലീസുകാരന്‍; ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണം തുടങ്ങി, നടപടി ഉടന്‍

Related News:
ഉപ്പളയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ പോലീസുകാരന്‍ ലാത്തികൊണ്ടടിക്കുന്ന വീഡിയോ പുറത്തായി; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Keywords: Kasaragod, Kerala, Uppala, Police, Two Wheeler, Scooter, Video, Police Checking, Police constable attacks bike rider; probe started on video footage

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia