വാഹന പരിശോധനയില്‍ പോലീസ് പിടിച്ച ബൈക്കിന് നമ്പര്‍ പ്ലേറ്റ് ചോക്ക് കൊണ്ടെഴുതിയത്
Apr 23, 2013, 21:32 IST
കാസര്‍കോട്: വാഹന പരിശോധനയില്‍ പോലീസ് പിടിച്ചെടുത്ത ബൈക്കിന് നമ്പര്‍ പ്ലേറ്റ് ചോക്ക് കൊണ്ടെഴുതിയത്. ഇതേതുടര്‍ന്ന് പോലീസ് വാഹന പരിശോധന കൂടുതല്‍ ശക്തമാക്കി. നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ പോലും പല വാഹന ഉടമകളും തയ്യാറാകുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
വാഹന ഉടമകളുടെ നിയമലംഘനങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. കറന്തക്കാട് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ചോക്ക് കൊണ്ടെഴുതിയ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്ക് പിടികൂടിയത്. ഇതേ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബൈക്കിന്റെ ആര്‍.സി. ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇത്തരം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കുകളാണ് കുറ്റകൃത്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതെന്നാണ് സൂചന.
Keywords: Police, Bike, Numberplate, Karandakkad, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Keywords: Police, Bike, Numberplate, Karandakkad, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.