തീവണ്ടി തട്ടി മരിച്ച യുവാവിന് നല്കിയ കാര്‍ കാണാതായതായി പരാതി
Sep 6, 2012, 13:46 IST
കാസര്‍കോട്: നാലു മാസം മുമ്പ് മൊഗ്രാല്‍പുത്തൂര്‍ കുന്നില്‍ റെയില്‍വെ ട്രാക്കില്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിനെ ഏല്പിച്ച കാര്‍ കാണാതായതായി പരാതി. കാര്‍ കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെല്ലിക്കുന്ന് കടപ്പുറത്തെ അഹമ്മദിന്റെ പരാതിയിലാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് മൊഗ്രാല്‍പുത്തൂര്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നെല്ലിക്കുന്നിലെ റഫീഖിന് ഏല്പിച്ച കെ.എല്‍ 14 എച്ച് 9854 നമ്പര്‍ ആള്‍ട്ടോ കാറാണ് കാണാതായത്. മൂന്ന് ലക്ഷം രൂപ വിലവരുന്ന കാറാണ് റെന്ഡിന് നല്‍കിയത്.
Keywords: Train, Car, Theft, Case, Police, Nellikunnu, Death, Mogral puthur, Kasaragod, Kerala