പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനവും അച്ചടക്ക ലംഘനവും അന്തസിന് ചേര്‍ന്നതല്ല: എസ്.പി
Nov 14, 2012, 00:05 IST
കാസര്‍കോട്: ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അച്ചടക്ക ലംഘനത്തിനെതിരെ രൂക്ഷ വിമര്‍ശനം. ചൊവ്വാഴ്ച രാവിലെയാണ് കാസര്‍കോട് എസ് പി ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റും യോഗം ചേര്‍ന്നത്. ചില പോലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും പോലീസ് സേനയുടെ അന്തസിന് നിരക്കുന്നതല്ലെന്നും ഇത്തരം പ്രവണതകള്‍ പോലീസില്‍ നിന്നും തുടച്ചു നീക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി.
പൊതുജനങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കിയെടുക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും പോലീസില്‍ വളര്‍ന്ന് വരുന്ന സദാചാരത്തിന് നിരക്കാത്ത പ്രവര്‍ത്തികള്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാകുമെന്നും പോലീസ് സേനയുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും എസ് പി വിശദീകരിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമീപ കാലത്തായി പലതരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വരികയാണ്. ചില പോലീസ് ഉദ്യോഗസ്ഥരെ ഇത്തരം പ്രശ്‌നങ്ങളുടെ പേരില്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരാക്കിയിട്ടുണ്ട്.
ഈയിടെ കാസര്‍കോട്ട് വന്ന ഡി ജി പി പോലീസുകാര്‍ പാലിക്കേണ്ട ചില പെരുമാറ്റച്ചട്ടങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് എസ്പി കുറ്റപ്പെടുത്തി. കാസര്‍കോട് ജില്ലയില്‍ വ്യാപകമായിരിക്കുന്ന മണല്‍ക്കടത്തിനെതിരെ കര്‍ശന നടപടി തുടരാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പദ്ധതികളാവിഷ്‌കരിച്ചു.
കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരന്തരമുണ്ടാകുന്ന ജില്ലകളിലൊന്ന് കാസര്‍കോടാണ്. അതുകൊണ്ട് തന്നെ ക്രമസമാധാന പാലനം കാര്യക്ഷമമായി നടപ്പാകണമെങ്കില്‍ പോലീസ്ഗ ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിക്കണമെന്ന് യോഗം വിലയിരുത്തി.

Keywords: SP, Kasaragod, S.Surendran, Drinking, Police, Meeting, Kerala, Malayalam news