കാസര്‍കോട്ട് പോലീസ് വാഹനപരിശോധന കര്‍ശനമാക്കി
Jul 25, 2012, 17:45 IST
കാസര്‍കോട്: കാസര്‍കോട്ട് പോലീസ് വാഹനപരിശോധന കര്‍ശനമാക്കി. രാത്രിയില്‍ ബൈക്ക് യാത്രക്കാരെയാണ് കര്‍ശനമായി പരിശോധിക്കുന്നത്.
സംശയമുള്ള ബൈക്കുകള്‍ പിടികൂടുകയും ആര്.സി ഉടമ എത്തിയാല്‍ മാത്രം ബൈക്കുകള്‍ വിട്ടുകൊടുക്കുകയുമാണ് ചെയ്യുന്നത്. റമദാന് വ്രതം ആരംഭിച്ചതോടെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് വാഹനപരിശോധന കര്‍ശനമാക്കിയതെന്നാണ് പോലീസ് വിശദീകരണം.
ബൈക്കുകള്‍ക്കു പുറമെ കാറുകളും മറ്റ് വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്കുകളിലെത്തി വിവിധ സ്ഥലങ്ങളില്‍ മുഖംമൂടി ധരിച്ചും അല്ലാതെയും അക്രമം നടന്നതോടെയാണ് പോലീസ് ജാഗ്രത പാലിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

Keywords: Kasaragod, Vehicle, Police, Checking