തീവണ്ടിയില്‍ പരിശോധന കര്‍ശനമാക്കി
Jul 22, 2012, 15:52 IST
കാസര്‍കോട്: തീവണ്ടിയിലും പ്ലാറ്റ്ഫോമിലും റെയില്‍വേ സുരക്ഷാസേന പരിശോധന കര്‍ശനമാക്കി. ശനിയാഴ്ച നടത്തിയ പരിശോധനയില്‍ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ചവിട്ടുപടിയില്‍ നിന്നുകൊണ്ട് യാത്ര നടത്തിയവര്‍ അശ്രദ്ധയോടെ പാളം മുറിച്ചുകടന്നവര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തു.
17,000 രൂപ കോടതിയില്‍ പിഴയടച്ചു. തീവണ്ടിയില്‍ അനധികൃതമായി കച്ചവടം നടത്തിയതിന് 25 പേര്‍ക്കെതിരെ കേസെടുത്തു. ഇന്‍സ്പെക്ടര്‍ പി. വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Keywords: Police Checking, Train, Kasaragod