city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വീ­ട്ടില്‍ നിന്നും പ­ണവും സ്വര്‍ണം ക­വര്‍­ന്നു

വീ­ട്ടില്‍ നിന്നും പ­ണവും സ്വര്‍ണം ക­വര്‍­ന്നു
കാസര്‍­കോട്: വീ­ട്ടില്‍ നിന്നും പ­ണവും സ്വര്‍­ണാ­ഭ­ര­ണ­ങ്ങളും ക­വര്‍­ന്നു. ശ­നി­യാഴ്ച പു­ലര്‍­ച്ചെ ശിറി­ബാ­ഗി­ലു­വി­ലെ എസ്.ഐ. മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ വീ­ട്ടി­ലാ­ണ് ക­വര്‍­ച്ച ന­ടന്നത്.

വീ­ടി­നക­ത്ത് ക­യറിയ മോ­ഷ്ടാ­വ് ആ­യി­രം രൂ­പയും അ­ര­പ­വന്‍  സ്വര്‍­ണാ­ഭ­ര­ണവും മൊ­ബൈല്‍ ഫോണും ക­വര്‍­ന്നാ­ണ് ക­ട­ന്നു ക­ള­ഞ്ഞത്. വീ­ടി­ന്റെ ര­ണ്ടാം­നി­ല­യു­ടെ നിര്‍­മാണം ന­ട­ത്തു­ന്ന­തി­നാ­യി കൊ­ണ്ടു­വ­ന്ന ഏ­ണി ഉ­പ­യോ­ഗി­ച്ചാ­ണ് മോ­ഷ്ടാ­വ് അ­കത്ത് ക­യ­റി­യ­ത്

ഉ­റ­ങ്ങി­ക്കി­ട­ക്കു­ക­യാ­യി­രു­ന്ന മു­ഹമ്മ­ദ് കു­ഞ്ഞി­യു­ടെ പേ­ര­ക്കു­ട്ടി­യു­ടെ ക­മ്മല്‍ ക­വ­രാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ട­യില്‍ കു­ട്ടി ക­ര­ഞ്ഞ­പ്പോള്‍ വീ­ട്ടു­കാര്‍ ഉ­ണ­രു­കയും മോ­ഷ്ടാ­വ് ര­ക്ഷ­പ്പെ­ടു­ക­യു­മാ­യി­രുന്നു.

പേ­ര­ക്കു­ട്ടി­യു­ടെ കാല്‍­വ­ള ക­വര്‍­ന്നു­വെ­ങ്കിലും മു­ക്കു­പ­ണ്ടമാ­യി­രു­ന്നു­വെ­ന്ന് വീ­ട്ടു­കാര്‍ പ­റ­ഞ്ഞു. പോ­ലീ­സ് കേ­സെ­ടു­ത്ത് അ­ന്വേഷ­ണം ആ­രം­ഭിച്ചു.

Keywords: Kasaragod, Thieves, Gold chain, mobile-Phone, house-robbery, Shiribagilu, Police, Robbery Case




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia