വീട് കയറി ആക്രമിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
Aug 30, 2012, 22:50 IST
തൃക്കരിപ്പൂര്‍: വീടു കയറിയുള്ള അക്രമത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ പേക്കടത്തെ കെ. കുഞ്ഞിരാമന്‍ (49), ഭാര്യ പി.വി. രജനി (39), പേക്കടത്തെ കണ്ണന്റെ ഭാര്യ ഭാര്‍ഗവി (56) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃക്കരിപ്പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പേക്കടത്തെ ഗള്‍ഫുകാരന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചും കടിച്ചും പരിക്കേല്പിക്കുകയായിരുന്നുവെന്ന് ഭാര്‍ഗവി ചന്തേര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: House, Attack, Injured, Trikaripur, Kasaragod.