ജുവനൈല്‍ ഹോമില്‍ നിന്നും തടവു ചാടിയ കുട്ടിമോഷ്ടാവടക്കം നാലുപേര്‍ വലയില്‍
Jun 7, 2012, 12:42 IST
ബേക്കല്‍: കോഴിക്കോട് ജുവനൈല്‍ ഹോമില്‍ നിന്നും തടവു ചാടിയ കുട്ടിമോഷ്ടാവടക്കം നാലുപേരെ പോലീസ് വലയിലാക്കി. വ്യാഴാഴ്ച പുലര്‍ച്ചെ താഴെ മൗവ്വലില്‍ കവര്‍ച്ചക്കെത്തിയപ്പോള്‍ നാട്ടുകാര്‍ കുട്ടിമോഷ്ടാക്കളെ വലയിലാക്കുകയായിരുന്നു.
പിടിയിലായവര്‍ 15നും 16 നുമിടയില്‍ പ്രായമുള്ള നാലുകുട്ടികളാണ്. ഇവര്‍ പള്ളിക്കര പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി തിരിഞ്ഞ് കവര്‍ച്ച നടത്തുന്നതിനിടയില്‍ ഒരാളെ നാട്ടുകാരില്‍ ചിലര്‍ പിടികൂടുകയായിരുന്നു. പിടികൂടിയ യുവാവ് മൊബൈല്‍ ഫോണില്‍ സന്ദേശം നല്‍കിയപ്പോള്‍ മറ്റ് മൂന്ന്‌പേര്‍ ആയുധങ്ങളുമായെത്തി നാട്ടുകാരില്‍ നിന്ന് പിടികൂടിയ കുട്ടിയെ മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.
ഇവര്‍ ഒരു ഭണ്ഡാരവും നാല് സൈക്കിളും മോഷ്ടിച്ചിരുന്നു. ഇതുകൂടാതെ അഞ്ച് കിലോയോളം നാണയവും ഇവരില്‍ നിന്ന് നാട്ടുകാര്‍ കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലപ്പോഴായി കവര്‍ച്ച നടത്തി വന്നവരാണെന്ന് സൂചനയുണ്ട്.

Keywords: Juvenile home boy's, Bekal, Theft, Kasaragod