city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാട്ടും ബഹളവുമായി ഒമ്‌നി വാനില്‍ സഞ്ചരിച്ച സംഘത്തെ പിടികൂടി

പാട്ടും ബഹളവുമായി ഒമ്‌നി വാനില്‍ സഞ്ചരിച്ച സംഘത്തെ പിടികൂടി
ബേക്കല്‍: പാട്ടും ബഹളവുമായി എട്ടംഗ സംഘം സഞ്ചരിച്ച ഒമ്‌നി വാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച വൈകുന്നേരം ബേക്കല്‍ ബീച്ച് പരിസരത്ത് നിന്നാണ് പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ കാതടപ്പിക്കുന്ന പാട്ടും ബഹളവുമായി എട്ടോളം യുവാക്കള്‍ സഞ്ചരിച്ച വാന്‍ വിവരമറിഞ്ഞെത്തിയ ബേക്കല്‍ എസ് ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

വാനിന്റെ ഡോറുകള്‍ തുറന്നിട്ട നിലയിലായിരുന്നു. വാനില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ചിത്രങ്ങളും വര്‍ണ്ണക്കടലാസുകളുമുണ്ടായിരുന്നു. ബി എല്‍ എന്‍ 144 നമ്പര്‍ വാന്‍ പോലീസ് പിടികൂടിയെങ്കിലും യുവാക്കള്‍ ഓടിരക്ഷപ്പെട്ടു. എട്ടു പേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

Keywords: Omni van, Gang, Arrest, Case, Bekal, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia