യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു
Jun 30, 2012, 11:52 IST
കാസര്‍കോട്: അനുമതിയില്ലാതെ വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും വാഹനതടസം സൃഷ്ടിക്കുകയും ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നതിന് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 41 പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
ടൗണ്‍ എസ്.ഐ. ബിജുലാലിന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ മധുസൂദനന്‍, മാഹിന്‍, സാജിദ്, മനാഫ്, മണികണ്ഠന്‍, എന്‍.സി. പ്രഭാകരന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.പി. കുമാരന്‍ നായര്‍, കുഞ്ഞമ്പു നായര്‍, എസ്.എം. മുഹമ്മദ് കുഞ്ഞി തുടങ്ങി 41 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന രീതിയില്‍ റോഡരികിലുള്ള മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നതില്‍ വനംവകുപ്പ് അധികൃതര്‍ അനുമതി നല്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
Keywords: Kasaragod, Police case, Youth-congress workers






