ബനിയന് കമ്പനിയില്‍ ജോലിക്കാരിയായ 19 കാരിയെയും കാമുകനെയും കാണാതായി
Jul 29, 2012, 13:47 IST
ബദിയടുക്ക: എറണാകുളത്തെ ബനിയന് കമ്പനിയില്‍ ജോലിക്കാരിയായ 19 കാരിയെയും കാമുകനായ യുവാവിനെയും കാണാതായി. മല്ലത്തെ പരേതനായ ഗംഗാധരന്റെ മകള്‍ ശ്യാമളയെയാണ്(19) കാണാതായത്. കാമുകന് മഞ്ഞമ്പാടിയിലെ ഗിരിഷിനെയും(25) കാണാതായിട്ടുണ്ട്.
കജംപാടിയിലെ പിതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഒരാഴ്ച മമ്പ് ശ്യാമള പോയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കുള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കജംപാടിയിലെ പിതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ഒരാഴ്ച മമ്പ് ശ്യാമള പോയത്. യുവതിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കുള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്ലസ്ടു വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തെ ബനിയന് കമ്പിനിയില്‍ ജോലിക്കു പോയ ശ്യാമള മടങ്ങിയെത്തിയ ശേഷമാണ് കാമുകനൊടൊപ്പം വീടുവിട്ടത്. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Girl, Missing, Badiyadukka, Kasaragod