ബഹ്‌റൈനില്‍ അക്കൗണ്ടന്റിനെ അക്രമിച്ച് 1 കോടി തട്ടിയ അണങ്കൂര്‍ സ്വദേശിക്കെതിരെ കേസ്
Sep 5, 2013, 13:26 IST
കാസര്‍കോട്: ബഹ്‌റൈനില്‍ അക്കൗണ്ടന്റിന്റെ മുഖത്ത് മുളക് പൊടി വിതറി ഒരു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ അണങ്കൂര്‍ സ്വദേശിക്കും രണ്ട് കൂട്ടാളികള്‍ക്കുമെതിരെ മലപ്പുറം സ്വദേശിയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു. മലപ്പുറത്തെ അബ്ദുല്‍ ഗഫൂറിന്റെ പരാതിയില്‍ അണങ്കൂരിലെ ഫസല്‍ റഹ്മാനും കൂട്ടാളികള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
അബ്ദുല്‍ ഗഫൂറിന്റെ ഉടമസ്ഥതയില്‍ മനാമയിലുള്ള പച്ചക്കറി കയറ്റുമതി സ്ഥാപനത്തിലെ അക്കൗണ്ടന്റ് മലപ്പുറത്തെ സഗീറിനെ (28) ആഗസ്റ്റ് ഒന്നിന് അക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലാണ് കേസ്. യു.എ.ഇ. എക്‌സ്‌ചേഞ്ചിലേക്ക് അടക്കാന്‍ കൊണ്ടുപോവുകയായിരുന്ന 60,000 ദീനാറാണ് (ഒരു കോടി ഇന്ത്യന്‍ രൂപ) പ്രതികള്‍ സഗീറിന്റെ കണ്ണില്‍ മുളക്‌പൊടി വിതറിയ ശേഷം മര്‍ദിച്ച് അവശനാക്കി തട്ടിയെടുത്ത് കടന്നുകളഞ്ഞത്.
സഗീര്‍ മനാമയിലെ ശിഫ അല്‍ ജസീറ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ സംഭവത്തില്‍ അബ്ദുല്‍ ഗഫൂര്‍ ബഹ്‌റൈന്‍ പോലീസിലും പരാതി നല്‍കിയിരുന്നു. പിന്നീട് നാട്ടിലെത്തിയ അബ്ദുല്‍ ഗഫൂര്‍ ആഗസ്റ്റ് 12ന് കാസര്‍കോട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കി. ഇതേതുടര്‍ന്നാണ് കാസര്‍കോട് ടൗണ്‍ പോലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
പ്രതികളെ കണ്ടാലറിയാമെന്ന് അബ്ദുല്‍ ഗഫൂര്‍ പരാതിയില്‍ സൂചിപ്പിച്ചു. അബ്ദുല്‍ ഗഫൂറിന് പച്ചക്കറി വിപണന സ്ഥാപനത്തിന് പുറമെ മനാമയില്‍ ഹോട്ടലുമുണ്ട്. ആ ഹോട്ടലില്‍ പ്രതികള്‍ പതിവായി ഭക്ഷണം കഴിക്കാന്‍ എത്താറുണ്ടായിരുന്നുവെന്നും അവര്‍ സഗീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. പണംതട്ടിപ്പറിച്ച അന്നുതന്നെ പ്രതികള്‍ നാട്ടിലേക്ക് കടക്കുകയായിരുന്നു.
Also read:
മുഹമ്മദ് അലി ജിന്നയുടെ പ്രസംഗങ്ങള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറി
Keywords: Bahrain, Kasaragod, Case, Attack, Cheating, Theft, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.