city-gold-ad-for-blogger

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; പോലീസ് കേസെടുത്തു

നീലേശ്വരം: (www.kasargodvartha.com 24.08.2017) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. നീലേശ്വരത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ മുണ്ടയാടന്‍ കേളോത്ത് വീട്ടില്‍ പ്രവീണിനെ (41)തിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്.

പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍ കാണിച്ച് ഇയാള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ പിതാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഇയാള്‍ അടുത്ത സൗഹൃദ ബന്ധം ഉണ്ടാക്കുകയായിരുന്നു. പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാകുകയും ചെയ്തു. അടുത്ത ബന്ധത്തിലൂടെ ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരുന്നു.
ഈ സമയത്താണ് ഫോട്ടോകള്‍ എടുത്തത്. ഇക്കഴിഞ്ഞ 19 നാണ് ഇയാള്‍ സ്‌കൂള്‍ പരിസരത്തെത്തിയത്. പിതാവിന്റ സുഹൃത്തായതിനാലാണ് പെണ്‍കുട്ടി വിളിച്ചപ്പോള്‍ പ്രവീണിന്റെ അടുത്തേക്ക് പോയത്. പ്രവീണ്‍ കൈയ്ക്ക് പിടിച്ചപ്പോള്‍ പെണ്‍കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം പറഞ്ഞു. മാതാപിതാക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ പരാതി നല്‍കുകയും ചെയ്തു.

പ്രവീണിനെതിരെ കണ്ണൂര്‍ കീച്ചേരി, മട്ടന്നൂര്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സമാനമായ രീതിയിലുള്ള കേസുകളുണ്ട്. ഫെയ്സ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട് അടുത്ത ബന്ധം പുലര്‍ത്തി പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യുകയാണ് പ്രവീണിന്റെ രീതിയെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമമെന്ന് പരാതി; പോലീസ് കേസെടുത്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Neeleswaram, case, Police, school, Police case against man for molesting school student

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia