Police Booked | പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ് ഐക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; ദമ്പതികള്‍ക്കെതിരെ കേസ്
May 13, 2024, 22:35 IST
*മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം
മേല്‍പറമ്പ്: (KasaragodVartha) വാടകവീട്ടിലെ സാമഗ്രികള്‍ നശിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ എസ് ഐയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ എസ് ഐയെ ചീത്ത വിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് മേല്‍പറമ്പ് പൊലീസ് കേസെടുത്തു.
വാടകവീട്ടിലെ താമസക്കാരായ റഫീഖ്, ഭാര്യ ജമീല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച ബാര താമരക്കുഴിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.