തീരദേശ ബോട്ട് യന്ത്രതകരാറിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങി
Sep 25, 2012, 08:34 IST
![]() |
File photo: Kasargodvartha |
ജീവനക്കാര്‍ ബോട്ട് നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് തീരദേശ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ നിന്നും മറ്റൊരു ബോട്ട് കടലിലിറക്കി അപകടത്തില്‍പ്പെട്ട ബോട്ടിനു വടംചുറ്റി കൊണ്ടുവരികയായിരുന്നു. തീരദേശ പോലീസ് സ്‌റ്റേഷനിലെ ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
വിദഗ്ധ പരിശീലനം ലഭിക്കാത്തവരാണ് ബോട്ട് ഓടിക്കുന്നത്. കഴിഞ്ഞ മാസം തീരദേശ പോലീസ് സ്‌റ്റേഷനിലെ രണ്ടു ബോട്ടുകള്‍ റോന്തു ചുറ്റുന്നതിനിടയില്‍ കസബ കടലില്‍ അപകടത്തില്‍ പെട്ടിരുന്നു.
Keywords: Coastal boat, Damaged, Thalangara, Kasaragod