city-gold-ad-for-blogger

സി.പി.എം-ബി.ജെ.പി സംഘര്‍ഷ സ്ഥലത്തുനിന്നും പോലീസ് ബൈക്ക് അടിച്ചുമാറ്റി

നീലേശ്വരം: (www.kasargodvartha.com 13.06.2014) സംഘര്‍ഷ സ്ഥലത്തുനിന്നും പോലീസിന്റെ ബൈക്ക് അടിച്ചുമാറ്റി. സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന നീലേശ്വരത്താണ് സംഭവം. പട്രോളിംഗിന് ഇറങ്ങിയ പോലീസ് റോഡരികില്‍ ബൈക്ക് നിര്‍ത്തി ഇടവഴികള്‍ പരിശോധന നടത്തി തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ പോലീസ് ഓഫീസര്‍ വിജയന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് രണ്ട് പോലീസുകാര്‍ നീലേശ്വരം പോലീസിന്റെ ബൈക്കില്‍ പട്രോളിംഗിന് ഇറങ്ങിയത്.

സംഘര്‍ഷം നിലനില്‍ക്കുന്ന ചാത്തമത്ത് എത്തിയപ്പോഴാണ് ബൈക്ക് റോഡില്‍ നിര്‍ത്തി ഇടവഴിയില്‍ പരിശോധിച്ചത്. ബൈക്ക് തള്ളിക്കൊണ്ടുപോയി കിണറ്റിലോ കുളത്തിലോ ഇട്ടതാകാമെന്നാണ് പോലീസിന്റെ സംശയം.

സി.പി.എം-ബി.ജെ.പി സംഘര്‍ഷ സ്ഥലത്തുനിന്നും പോലീസ് ബൈക്ക് അടിച്ചുമാറ്റി



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകകപ്പിന് ലഹരി പകരാന്‍ ബ്രസീലിയന്‍ വേശ്യാത്തെരുവുകള്‍ രാവുകള്‍ പകലാക്കുന്നു
Keywords: Kasaragod, Neeleswaram, Police, Bike, Robbery, CPM, BJP, Road-side, Complaint, Well, police bike robbed from tensed area.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia