യുവാവിനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായി പരാതി
Jun 20, 2012, 17:52 IST
നീലേശ്വരം: യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായി പരാതി. നീലേശ്വരം വീവേഴ്‌സ് കോളനിയിലെ ഗംഗാധരന്റെ മകന്‍ മുരളിയാ(39)ണ് പരാതിക്കാരന്‍. ചൊവ്വാഴ്ച രാവിലെ മകന്‍ ആദിനാഥിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഭാര്യ ബിന്ദുവിനോടൊപ്പം നീലേശ്വരം വളളിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍പോയി കുട്ടിയെ കാണിച്ചിരുന്നു.
അസുഖം മൂര്‍ച്ഛിച്ചതിനാല്‍ മുരളിയും ബിന്ദുവും കുട്ടിയേയുംകൊണ്ട് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജില്ലാശുപത്രിയിലേക്ക് വരുമ്പോള്‍ നീലേശ്വരം സ്റ്റേഷനില്‍ നിന്ന് മൂന്നു പോലീസുകാര്‍ വരികയും മുരളിയെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. വള്ളിക്കുന്ന് ആശുപത്രിയില്‍ പ്രശ്‌നമുണ്ടാക്കിയതായി ഡോക്ടര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതെകുറിച്ച് ചോദിക്കാനാണെന്നും പറഞ്ഞാണ് പോലീസ് മുരളിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച മുരളിയെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിക്കുകയായിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ മുന്‍കൈയെടുത്ത് രാത്രിയോടെയാണ് മുരളിയെ സ്റ്റേഷനില്‍നിന്നും ഇറക്കിയത്. മൂത്രതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് മുരളിയെ ബുധനാഴ്ച രാവിലെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുരളി വള്ളിക്കുന്ന് ആശുപത്രിയില്‍ ബന്ധപ്പെട്ടപ്പോള്‍ ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതേ സമയം അസുഖം ബാധിച്ച കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മുരളിയുടെ ഭാര്യ ശ്രമിച്ചുവെന്നും എന്നാല്‍ മുരളി അതിന് സമ്മതിക്കാതെ വന്നപ്പോള്‍ വീട്ടില്‍ ഭാര്യയും മുരളിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായെന്നും ഭാര്യ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മുരളിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Keywords: Police, Beat, Youth, Nileshwaram, Kasaragod