സന്ദേശം വീടുകളിലെത്തിക്കാന്‍ ജനമൈത്രി പോലീസ് നഗരസഭയുടെ സഹായം തേടി
Oct 23, 2017, 20:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.10.2017) ജനമൈത്രി- സൗഹൃദ പോലീസ് സന്ദേശം നഗരസഭയിലെ മുഴുവന്‍ വീടുകളിലും എത്തിക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് നഗരസഭ ജനപ്രതിനിധികളുടെ സഹായം തേടി. തിങ്കളാഴ്ച രാവിലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നേരിട്ടെത്തി ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി കെ സുനില്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ എ സന്തോഷ് കുമാര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.
ക്രമസമാധാനപാലനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായുള്ള വിവര ശേഖരമാണ് ജനമൈത്രി പോലീസ് ലക്ഷ്യം വെക്കുന്നത്. ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ 3,113 വീടുകള്‍ ഇതിനകം സന്ദര്‍ശിച്ചു കഴിഞ്ഞു. ഒരു വാര്‍ഡില്‍ വാര്‍ഡ് കൗണ്‍സിലറോടൊപ്പം മൂന്ന് പോലീസുകാര്‍ വീതം ഓരോ വീടുകളിലും നേരിട്ട് ചെന്ന് ജനമൈത്രി സന്ദേശവും ബോധവത്ക്കരണവും നടത്തുമെന്ന് സി ഐ സുനില്‍കുമാര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Kanhangad, Police, Police awareness program conducted