city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന്‍ ചവിട്ടിയസംഭവം: പ്രതിഷേധം ഉയരുന്നു

ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന്‍ ചവിട്ടിയസംഭവം: പ്രതിഷേധം ഉയരുന്നു
ഫൗസിയ
ചെറുവത്തൂര്‍: ഏഴ്മാസം ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ബൂട്ടിട്ട കാലുകൊണ്ട് പോലീസുകാരന്‍ ചവിട്ടുകയും നിസ്‌ക്കരിക്കുകയായിരുന്ന ഭര്‍തൃമാതാവിന്റെ കൈ തല്ലിയൊടിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു. ചെറുവത്തൂര്‍ ചെമ്പ്രക്കാനത്തെ അബ്ദുല്‍ നസീറിന്റെ ഭാര്യ ഫൗസിയ (30), മാതാവ് ഫാത്വിമ (52) എന്നിവരെയാണ് വീട്ടില്‍കയറിയ പോലീസ് സംഘം ചവിട്ടിയും അടിച്ചും പരിക്കേല്‍പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച പുലര്‍ചെയായിരുന്നു ഫൗസിയയേയും ഭര്‍തൃമാതാവിനെയും വീട്ടില്‍ അതിക്രമിച്ചുകയറിയ പോലീസുകാര്‍ അക്രമിച്ചത്. ഫൗസിയയുടെ ഭര്‍ത്താവ് അബ്ദുല്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ചെത്തിയതായിരുന്നു നീലേശ്വരത്തുനിന്നുള്ള പോലീസ് സംഘം. വീട്ടിലെത്തിയ ഉടന്‍ അവര്‍ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഒച്ചകേട്ട് പുറത്തിറങ്ങിയപ്പോള്‍ അബ്ദുല്‍ നസീറിനെ പോലീസ് മര്‍ദിക്കുകയും ജീപ്പില്‍ പിടിച്ചുകയറ്റുകയുമായിരുന്നു.

നിലവിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗര്‍ഭിണിയായ ഫൗസിയയെ പോലീസ് ആക്രമിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് ഫൗസിയയുടെ വയറില്‍ ചവിട്ടിയ സംഘം വീട്ടിനുള്ളില്‍ നിസ്‌കരിക്കുകയായിരുന്ന ഫാത്വിമയുടെ കൈ തല്ലിയൊടിച്ചു. അക്രമത്തെ തുടര്‍ന്ന് ഇരുവരും ബോധരഹിതരായി. അബ്ദുല്‍ നസീറിന്റെ അഞ്ചുവയസുള്ള മകന്‍ നിഹാലിന്റെയും സഹോദരിയുടെ മകളായ 12 വയസുകാരി റംസീനയുടെയും നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴാണ് പോലീസുകാര്‍ അക്രമം അവസാനിപ്പിച്ചത്.

ഗര്‍ഭിണിയുടെ വയറ്റത്ത് പോലീസുകാരന്‍ ചവിട്ടിയസംഭവം: പ്രതിഷേധം ഉയരുന്നു
ഫാത്വിമ
അബ്ദുല്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ച് വന്നതാണെന്നും സംഭവം പുറത്തുപറയേണ്ടെന്നും പറഞ്ഞായിരുന്നു പോലീസുകാര്‍ മടങ്ങിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഫൗസിയയും ഫാത്വിമയും പറഞ്ഞു. സഹോദരിയും ഭര്‍ത്താവ് റഫീഖും തൈക്കടപ്പുറത്താണ് താമസമെന്നും റഫീഖിനെ അന്വേഷിച്ച് തന്റെ വീട്ടില്‍ പോലീസ് എന്തിനാണ് വന്നതെന്നറിയില്ലെന്നും അബ്ദുല്‍ നസീര്‍ പറയുന്നു. രണ്ടുദിവസം മുമ്പ് അബ്ദുല്‍ നസീറിന്റെ മറ്റൊരു സഹോദരി റംലയുടെ നിടുംബയിലെ വീട്ടിലും പോലീസെത്തി പരാക്രമം നടത്തിയതായും പരാതിയുണ്ട്.

തൈക്കടപ്പുറത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ അസമയത്ത്  സന്ദര്‍ശകരായെത്തുന്നവരെ റഫീഖും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചിരുന്നു. സന്ദര്‍ശകസംഘത്തില്‍ ചില പോലീസുകാരും ഉള്‍പെട്ടിരുന്നതായും സംശയമുണ്ട്. ഇതിന്റെ പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് സൂചന. മാസങ്ങള്‍ക്കുമുമ്പ് അസമയത്ത് മറ്റൊരു സ്ത്രീയുടെ വീട്ടില്‍ കണ്ട രാജപുരം എസ്.ഐ.യെ നാട്ടുകാര്‍ കൈകാര്യം ചെയ്തിരുന്നു.

നിസ്‌ക്കരിക്കുമ്പോള്‍ അപ്രതീക്ഷിതമായി കടന്നുവന്ന പോലീസ് സംഘം തല്ലി കയ്യൊടിച്ചതിന്റെ ഭീതിവിട്ടൊഴിയാതെയാണ് ഫാത്വിമ ആശുപത്രിയില്‍ കഴിയുന്നത്. റഫീഖിനെ കിട്ടിയില്ലെങ്കില്‍ നിന്റെ മോളെ ഞങ്ങള്‍ കൊണ്ടുപോകുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. എന്റെ മകന്റെ ഗര്‍ഭിണിയായ ഭാര്യയെയും അവര്‍ ഉപദ്രവിച്ചു. പോലീസുകാര്‍തന്നെ ആക്രമികലായി വന്നാല്‍ പിന്നെ ആര്‍ക്കാണ് പരാതി കൊടുക്കുക-അവര്‍ ചോദിക്കുന്നു.

Keywords:  Police, Attack, Injured, Hospital, Complaint, Cheruvathur, Kasaragod, Kerala, Fousiya, Fathima, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Police atrocity in Cheruvathur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia