നിരപരാധികളെ പീഡിപ്പിക്കില്ലെന്ന് പോലീസ് ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കി
Mar 31, 2012, 15:47 IST
കാസര്‍കോട്: ശനിയാഴ്ച കാസര്‍കോട് നഗരത്തിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിരപരാധികളായവരെ പീഡിപ്പിക്കില്ലെന്ന് ടൗണ്‍ പോലീസ് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കി. ബി.ജെ.പി നടത്തിയ ഹര്‍ത്താലില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെയും വ്യാപാരികളെയും അകാരണമായി പോലീസ് പീഡിപ്പിക്കുകയാണെന്ന് പറഞ്ഞ് പ്രതിഷേധം ഉയര്‍ത്തിയ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മുസ്ലിംലീഗ് ജില്ലാ ഭാരവാഹികള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. ബി.ജെ.പി ഹര്‍ത്താലിന്റെ മറവില്‍ നിരപരാധികളായ മുസ്ലിംലീഗ് പ്രവര്‍ത്തകരെ കസ്റ്റഡയിലെടുത്തത് ന്യായികരിക്കാനാവില്ലെന്ന് നേതാക്കള്‍ പോലീസിനെ ധരിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ സി.ടി അഹമ്മദലി, വൈസ് പ്രസിഡന്റുമാരായ എ. ഹമീദ് ഹാജി, കല്ലട്രമാഹിന്‍ ഹാജി, സെക്രട്ടറി കെ.ഇ.എ ബക്കര്‍ എന്നിവര്‍ക്ക് പുറമെ എം.എല്‍എ മാരായ പി.ബി അബ്ദുര്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന് എന്നിവരാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

Keywords: kasaragod, Muslim-league, Police, Harthal, BJP