city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.ഐയെ അസഭ്യം പറഞ്ഞ അസോസിയേഷന്‍ നേതാവിനെ സസ്‌പെന്റ് ചെയ്തു

എസ്.ഐയെ അസഭ്യം പറഞ്ഞ അസോസിയേഷന്‍ നേതാവിനെ സസ്‌പെന്റ് ചെയ്തു
കാഞ്ഞങ്ങാട്: മദ്യപിച്ച് സ്‌റ്റേഷനിലെത്തുകയും എസ്.ഐയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത പോലീസുകാരനെ അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ സസ്‌പെന്റ് ചെയ്തു. പോലീസ് അസോസിയേഷന്‍ ജില്ലാ ട്രഷററും ചന്തേര പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസറുമായ പ്രമോദിനെതിനെയാണ് സസ്‌പെന്റ് ചെയ്തത്.

ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിയ പ്രമോദ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ദിനേശനെ അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മറ്റൊരു കേസിന്റെ ആവശ്യത്തിനായി ചന്തേര പോലീസ് സ്‌റ്റേഷനിലെത്തിയ നീലേശ്വരം സി.ഐ., വി.കെ. സുനില്‍ കുമാര്‍ പ്രമോദിന്റെ വിളയാട്ടം നേരില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് പ്രമോദിനെ വൈദ്യ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായരുന്നു.

തങ്കയം ഗവ. ആശുപത്രിയില്‍ പ്രമോദിനെ വൈദ്യ പരിശോധന നടത്തുകയും മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയിരുന്നു. അതിനിടെ വൈദ്യപരിശോധനക്കെത്തിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാനും പോലീസുകാരന്‍ ശ്രമിച്ചിരുന്നു.

Keywords:  Action, Police association leader, Chandera Police station, Kasaragod


Related News: 
എസ്.ഐയിയെ അസഭ്യം പറഞ്ഞ അസോസിയേഷന്‍ നേതാവിനെതിരെ നടപടിക്ക് സാധ്യത


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia