ബൈക്കില്‍ പട്രോളിങ് നടത്തുകയായിരുന്ന പോലീസുകാരെ പൂവാലസംഘം അക്രമിച്ചു
Oct 21, 2017, 19:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.10.2017) ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പോലീസ് ബൈക്കില്‍ റോന്തുചുറ്റുകയായിരുന്ന പോലീസുകാരെ പൂവാലസംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ എ സുമേഷ്, അബ്ദുല്‍ സലാം എന്നിവരെയാണ് ഇക്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ വെച്ച് അക്രമിച്ചത്.
വൈകിട്ട് സ്‌കൂള്‍വിട്ട ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് ശല്യമുണ്ടാക്കുംവിധം സ്‌കൂട്ടിയില്‍ റോഡില്‍ തലങ്ങും വിലങ്ങും പല പ്രാവശ്യം ഓടിച്ചുപോകുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഇക്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്തെ ആഷിഖ് (19) പോലീസുകാരെ കൈയ്യേറ്റം ചെയ്തത്. സുമേഷിന്റെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും അബ്ദുള്‍ സലാമിനെ തള്ളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആഷിഖിനെ കീഴടക്കിയപ്പോള്‍ സംഭവം കണ്ടെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് പോലീസുകാരെ അക്രമിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ പോലീസുകാരെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആഷിഖ് ഉള്‍പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kasaragod, Police, Assault, School, Students, News, Injured, Hospital.