ഉംറയ്ക്ക് പോകുകയായിരുന്ന വൃദ്ധനെ റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പോലീസ് മര്‍ദ്ദിച്ചു
Jul 31, 2012, 14:19 IST
![]() |
Abdulla Maulavi |
തിങ്കളാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് നിന്നും കോഴിക്കോട്ടേക്ക് ഓഖ എക്‌സ്പ്രസില്‍ യാത്രപോകാന്‍ എത്തിയതായിരുന്നു അബ്ദുല്ല മൗലവി. ടിക്കറ്റെടുത്ത് പ്ലാറ്റ് ഫോമില്‍ നില്‍ക്കുമ്പോള്‍ റെയില്‍വേ പോലീസെത്തുകയും ടിക്കറ്റ് വാങ്ങി പരിശോധിച്ച ശേഷം കള്ളനാണെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല മൗലവി പറയുന്നത്.
തന്റെ കൈയ്യിലുണ്ടായിരുന്ന 3,000 രൂപയും പിടിച്ചെടുത്തതായും ഇദ്ദേഹം പരാതിപ്പെട്ടു. പരിക്കേറ്റ അബ്ദുല്ല മൗലവി പിന്നീട് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി പരാതി അറിയിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹം ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. നിറകണ്ണുകളുമായാണ് ഇദ്ദേഹം സംഭവം വിവരിക്കുന്നത്.
Keywords: Old man, Police attack, Railway station, Kasaragod