ടാറ്റോസുമോ കവര്‍ച്ച ചെയ്തു കൊലപാതകം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Mar 30, 2012, 12:44 IST
കുമ്പള: ടാറ്റാസുമോ കവര്‍ച്ച ചെയ്ത് മംഗലാപുരത്ത് കൊലപാതകം നടത്തി വണ്ടി ബാംഗ്ലൂര്‍ ദേശീയ പാതയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതിയെ കുമ്പള സി.ഐ., ടി.പി.രഞ്ജിത്ത് അറസ്റ്റ് ചെയ്തു. ഉള്ളാല്‍ സ്വദേശി മുഹമ്മദ് ഫയാസിനെയാണ്(23) പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 13നാണ് മഞ്ചേശ്വരം കട്ട ബസാറിലെ പാണ്ട്യാല അബ്ബാസിന്റെ ടാറ്റോസുമോ കവര്‍ച്ച ചെയ്തത്. ഈ ടാറ്റാ സുമോ ഉപയോഗിച്ച് മംഗലാപുരം നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിതിയില്‍ ഒരു യുവാവിനെ കൊലപ്പെടുത്തിയ ശേഷം ടാറ്റാസുമോ ബാംഗ്ലൂര്‍ ദേശീയ പാതയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. കൊലപാതക കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഫയാസിനെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ടാറ്റോസുമോ കവര്‍ച്ചയ്ക്കും തുമ്പായത്. കോടതിയില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് കസ്റ്റഡിയില്‍ വാങ്ങിയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂട്ടുപ്രതി ഉള്ളാലിലെ സലീമിനെ പോലീസ് തിരയുകയാണ്.

Keywords: Kumbala, Murder, Arrest, Police, Tata Sumo, Accuse