ജോലിക്കുനിന്ന വീട്ടില്‍നിന്ന് ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു
Jan 2, 2013, 20:37 IST
കാസര്‍കോട്: ജോലിക്കുനിന്ന വീട്ടില്‍ നിന്ന് ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടിയെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക ഹാസനിലെ ലോകേശ്-പാര്‍വതി ദമ്പതികളുടെ 17 കാരിയായ മകളെയാണ് പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ചട്ടഞ്ചാലിലെ ഒരു വീട്ടില്‍ വേലക്കുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടി അവിടെനിന്ന് വസ്ത്രങ്ങളും മറ്റും എടുത്ത് ഇറങ്ങി ചട്ടഞ്ചാലിലെ ബസ് വെയിറ്റിംഗ് ഷെഡില്‍ ഇരിക്കുകയായിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പെട്ട ഒരുസ്ത്രീയാണ് പോലീസിനെ വിവരം അറിയിച്ചത്. ജോലിഭാരം മൂലം സഹികെട്ടാണ് താന്‍ വീടുവിട്ടറിങ്ങിയതെന്ന് പെണ്‍കുട്ടിപറഞ്ഞതായി പോലീസ് അറിയിച്ചു. നേരത്തെ ഹാസനില്‍ കാപ്പിത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ഒരു സ്ത്രീയാണ് ഒരു വര്‍ഷം മുമ്പ് ചട്ടഞ്ചാലിലെ വീട്ടില്‍ വേലക്കെത്തിച്ചത്. അതിനുശേഷം ദീപാവലിക്ക് നാട്ടില്‍പോയിരുന്നു. ഈയിടെയാണ് തിരിച്ചുവന്ന് വീണ്ടും ജോലിയില്‍ പ്രവേശിപ്പിച്ചത്. സംഭവം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷിച്ചുവരികയാണ്.

Keywords: Kasaragod, Karnataka, Girl, chattanchal, Police, Kerala, Vidya Nagar, Kerala, Malayalam News, Kasaragod News.