മുക്കുപണ്ട പണയതട്ടിപ്പുകേസിലെ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് വീടുവളഞ്ഞ് പിടികൂടി
Mar 19, 2016, 12:00 IST
പടന്ന: (www.kasargodvartha.com 19/03/2016) മുക്കുപണ്ട പണയതട്ടിപ്പുകേസിലെ പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം പോലീസ് വീടുവളഞ്ഞ് പിടികൂടി. എടച്ചാക്കൈ അഴീക്കലിലെ എം സി ത്വയ്യിബിനെ (30) യാണ് ചന്തേര അഡീഷണല്‍ എസ് ഐ എം വി പത്മനാഭനും സംഘവും പിടികൂടിയത്. 2015ല്‍ തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കില്‍നിന്നും 19 ഗ്രാം മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പിന് ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കേസിലെ ഒന്നാം പ്രതിയാണ് ത്വയ്യിബ്. രണ്ടാംപ്രതി എടച്ചാക്കയിലെ മുഹമ്മദ് നഈഫിനെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. നഈഫ് ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയെങ്കിലും ഒന്നാം പ്രതിയായ ത്വയ്യിബ് ഒളിവില്‍തന്നെയായിരുന്നു. പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വീടുവളഞ്ഞ് പ്രതിയെ പിടികൂടിയത്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Cherukanam, Kasaragod, Police, Arrest, Bank Loans, Accuse, Police Warrant