ഡിവൈഡറിനായി വെച്ച ടയറുകളില്‍ കൊതുക് പെരുകി; പോലീസും പഞ്ചായത്തും ശുചീകരണം നടത്തി
Jun 28, 2012, 10:47 IST
ബേക്കല്‍: പാലക്കുന്ന് ടൗണില്‍ ഡിവൈഡറിനായി നിരത്തിവെച്ച ടയറുകളില്‍ കൊതുകുകള്‍ പെറ്റപെരുകിയതിനെ തുടര്‍ന്ന് പോലീസും പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ജീവനക്കാരും ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തനം നടത്തി.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ശുചീകരണ പ്രവനര്‍ത്തനം നടത്തിയത്. റോഡുകളില്‍ ഡിവൈഡറിനായി വെച്ച ടയറുകളില്‍ വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിപുലമായ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
ടയറുകളില്‍ കെട്ടികിടക്കുന്ന വെള്ളം കളഞ്ഞ് അതില്‍ മണല്‍ നിറയ്ക്കുകയായിരുന്നു. കൂടാതെ ടൗണിന്റെ പ്രധാന സ്ഥലങ്ങളിലും മലിന ജലം കെട്ടികിടക്കുന്ന സ്ഥലത്തും ശുചീകരണം നടത്തി. ശുചീകരണ പ്രവര്‍ത്തനം ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബേക്കല്‍ എസ്.ഐ ഉത്തംദാസ് അദ്ധ്യക്ഷത വഹിച്ചു. ശുചീകരണ പ്രവര്‍ത്തനത്തിന് നാട്ടുകാരും വ്യാപാരികളും സഹകരിച്ചു.

Keywords: Palakunnu, Cleaning, Police, Panchayath, Bekal, Kasaragod