city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ; പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു; മോക്ഡ്രില്ലിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനം

കാഞ്ഞങ്ങാട്:(www.kasargodvartha.com 19/01/2018) മീനാപ്പീസ് മേഖലയില്‍ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പോലിസ് കണ്‍ട്രോള്‍ റൂം തുറന്നു. മോക് ഡ്രില്ലിന്റെ ഭാഗമായാണ് പോലീസ് പ്രതീകാത്മക പരിപാടി അവതരിപ്പിച്ചത്. കോസ്റ്റല്‍ സിഐ മനോജ് പാറയട്ടയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളെ ഒഴിപ്പിക്കാന്‍ നടപടി ആരംഭിച്ചു. മീനാപ്പീസ് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്. ഹൊസ്ദുര്‍ഗ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് ഉച്ചകഴിഞ്ഞ് രണ്ടരയോടെ ശക്തമായ ചുഴലിക്കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങളെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. പോലീസ്, റവന്യു വിഭാഗങ്ങളുടെ രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.'എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ ഡപ്യൂട്ടി കളക്ടര്‍ അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തില്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു. തീരത്തേക്ക് ആരും പോകരുതെന്നും ജനങ്ങള്‍ എത്രയും വേഗം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും കളക്ടര്‍ അറിയിച്ചു. ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ തീപിടത്തം നടന്നാല്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കുന്നതിന്റെ മോക്ക്ഡ്രില്ലും ഫയര്‍ഫോഴ്‌സ് നടത്തി

ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ; പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു; മോക്ഡ്രില്ലിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, fire force, School, Police control room, District collector, Police and Fire force conduct Mock drill

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia